ന്യൂദല്‍ഹി: ധനമന്ത്രാലയത്തിന്‍െറയും ആസൂത്രണകമീഷന്െറയും ശക്തമായ എതിര്‍പ്പിന്‍െറ പശ്ചാത്തലത്തില്‍ രാജ്യത്തെ മരുന്നുല്പാദന മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപരീതിയില്‍ മാറ്റം വേണ്ടെന്ന് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
നിലവിലുള്ള കമ്പനികളില്‍ വിദേശ കമ്പനികള്‍ക്ക് നിക്ഷേപ പരിധി 100ല്‍ നിന്ന് 49 ശതമാനമായി കുറക്കാനായിരുന്നു വാണിജ്യ വ്യവസായ മന്ത്രാലയത്തി ന്റെ നിര്‍ദേശം.
രാജ്യത്ത് നിലവിലുണ്ടായിരുന്ന കമ്പനികള്‍ ഏറ്റെടുത്ത വിദേശ കമ്പനികള്‍ ആസ്തികള്‍ വകമാറ്റുന്നതും സര്‍ക്കാര്‍ താല്പര്യത്തിന് വിരുദ്ധമായി മരുന്നുവിലകള്‍ ഉയര്‍ത്തുന്നതും സംബന്ധിച്ച് വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നായിരുന്നു 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചത് തെറ്റായിപ്പോയെന്നും പുനപ്പരിശോധിക്കണമെന്നും വാണിജ്യ മന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഈ നിര്‍ദേശം വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തള്ളി.
തിങ്കളാഴ്ച അഭിപ്രായഭിന്നതയെ തുടര്‍ന്ന് ചര്‍ച്ച മാറ്റിവെച്ചിരുന്നു. അവശ്യ-അപൂര്‍വമല്ലാത്ത മരുന്നുകള്‍ ഉല്പാദിപ്പിക്കുന്ന കമ്പനികളിലും പുതിയ സംരംഭങ്ങള്‍ തുടങ്ങാനും 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനും നിലവിലുള്ളവയില്‍, അവശ്യ-അപൂര്‍വ മരുന്നുകള്‍ നിര്‍മിക്കുന്ന കമ്പനികളില്‍ 49 ശതമാനമായി നിക്ഷേപം നിയന്ത്രിക്കാനുമായിരുന്നു മന്ത്രിസഭയില്‍ വന്ന ശിപാര്‍ശ.
പുതിയ തീരുമാനം രാജ്യത്തെ അവശ്യമരുന്നുകളുടെ വില നിയന്ത്രണത്തിന് തിരിച്ചടിയാണ്.
ധനമന്ത്രാലയത്തിന് എതിര്‍പ്പ്; മരുന്നുല്പാദന മേഖലയിലെ വിദേശനിക്ഷേപ അനുമതിയില്‍ മാറ്റമില്ല
Dec 3, 2013, 11:37 am IST
payyolionline.in