ധനലക്ഷ്മി അയൽകൂട്ടത്തിൻ്റെ പ്രവർത്തനം മാതൃകാപരം: കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ

news image
Jun 15, 2024, 1:31 pm GMT+0000 payyolionline.in

 

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 31-ാം വാർഡിലെ ധനലക്ഷ്മി അയൽകൂട്ടം സന്നദ്ധ പ്രവർത്തന രംഗത്ത് സാന്ത്വന പ്രവർത്തനം നൽകി വരുന്ന വർഷങ്ങളുടെ പാരമ്പര്യമുള്ള കൊയിലാണ്ടി നെസ്റ്റിന് തെറാപ്പി ഉപകരങ്ങൾ വാങ്ങി നൽകി. മുൻ വർഷ ങ്ങളിലും കൊയിലാണ്ടി താലൂക്ക് ആശുപത്രി, ചേമഞ്ചേരി അഭയ സ്പെഷൽ സ്കൂൾ എന്നിവിടങ്ങളിൽ സമാനമായ രീതിയിലുള്ള സ്നേഹോപഹാരം ധനലക്ഷ്മി അയൽക്കൂട്ടം നൽകിയിരുന്നു .

അയൽക്കൂട്ടത്തിന്റെ സന്നദ്ധ പ്രവർത്തനം മാതൃകാപരമാണെന്നും തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ ധനലക്ഷ്മി അയൽക്കൂട്ടത്തിന് സാധിക്കട്ടെ എന്നും നഗരസഭാ ചെയർപേഴ്സൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് ആശംസിച്ചു. വാർഡ് കൗൺസിലർ ദൃശ്യ .എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ മാൻ കെ.ഷിജു മാസ്റ്റർ, നെസ്റ്റിൻ്റെ ഭാരവാഹി ബഷീർ, എ ഡി.എസ് സെക്രട്ടറി പ്രീതി, ശ്രീജ വല്ലത്ത് , ഉഷകുപ്പേരി, സുജാത വല്ലത്ത് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe