‘ധന്വന്തരി’യിലേക്ക് ആദ്യ ഡയാലിസിസ് യന്ത്രമെത്തി

news image
Nov 7, 2013, 9:18 am IST payyolionline.in

വടകര: കാരുണ്യ സ്​പര്‍ശവുമായി വടകര ജില്ലാ ആസ്​പത്രിയില്‍ ആരംഭിച്ച ‘ധന്വന്തരി’ ഡയാലിസിസ് നിധിയില്‍ യന്ത്രങ്ങള്‍ എത്തി തുടങ്ങി. മലബാര്‍ ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ ഇമ്പിച്ചാലിയില്‍നിന്ന് ഡയാലിസിസ് യന്ത്രം ഏറ്റുവാങ്ങി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജമീല ഉദ്ഘാടനം ചെയ്തു. ‘ധന്വന്തരി’ ചെയര്‍മാന്‍ സി. ഭാസ്‌കരന്‍ അധ്യക്ഷനായി. നഗരസഭാധ്യക്ഷ പി.പി. രഞ്ജിനി, എ.പി. പ്രജിത, എ.കെ. ബാലന്‍, വടയക്കണ്ടി നാരായണന്‍, വിനോദ് കായക്കണ്ടി, കെ. പ്രകാശന്‍, സി.വി. അശോകന്‍, ടി. ബാലക്കുറുപ്പ്, ഡോ. ജ്യോതികുമാര്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ടി.ഐ. നാസര്‍ സ്വാഗതവും ട്രഷറര്‍ സി.കെ. നിത്യാനന്ദ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe