ധാര്‍മ്മിക യുവത്വം സമൂഹത്തിന്റെ മുതല്‍ക്കൂട്ട്: കെ.ടി അബ്ദുറഹിമാന്‍ 

news image
Jul 14, 2015, 4:45 pm IST

തുറയൂര്‍: ധാര്‍മ്മിക യുവത്വം സമൂഹത്തില്‍ മുതല്‍ക്കൂട്ടാണെന്നും  പുതിയ കാലഘട്ടത്തില്‍ സമൂഹ്യ-ക്ഷേമ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ യുവ വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകളുടെ അജണ്ടകളായി മാറേണ്ടതാണെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.ടി അബ്ദു റഹിമാന്‍ അഭിപ്രായപ്പെട്ടു. തുറയൂര്‍ പഞ്ചായത്ത് മുസ്ലീം  യൂത്ത് ലീഗ് ഐഡിയല്‍  യൂത്ത് കോര്‍ റമദാന്‍ സംഗമവും ഇഫ്താര്‍ മിറ്റും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട്‌ പി.കെ ഇസ്സുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ്  പഞ്ചായത്ത് പ്രസിഡണ്ട്‌ യു.സി അമ്മത് ഹാജി, ഡോ: ഇസ്മയില്‍ മരുതേരി, തുറയൂര്‍  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ യു.സി ഷംസുദ്ദീന്‍, കണ്ടോത്ത് അബൂബക്കര്‍ ഹാജി,  ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട്‌ ഹംസ പയ്യോളി, ഖത്തര്‍ കെ.എം.സി.സി മണ്ഡലം  പ്രസിഡണ്ട്‌ കുന്നുമ്മല്‍ റസാഖ്, മണ്ഡലം യൂത്ത് ലീഗ് ജനറല്‍സെക്രട്ടറി മൂസ കോത്തബ്രാ, കെ.പി അഹമ്മദ് മാസ്റ്റര്‍, കെ മുഹമ്മദലി, സലാം തോലേരി, റിഷാദ് കൊയിലോത്ത് എന്നിവര്‍ പ്രസംഗിച്ചു.

5

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe