നഗരസഭ- ആരോഗ്യവിഭാഗം റെയ്ഡ്: പാലോളിപ്പാലത്ത് നിന്ന് പഴകിയ മത്സ്യം പിടിച്ചെടുത്തു

news image
Apr 16, 2021, 9:12 am IST

വടകര : പാലോളിപ്പാലത്തെ മത്സ്യവിൽപ്പനക്കാരിൽനിന്ന് നഗരസഭ ആരോഗ്യവിഭാഗം പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം സൂക്ഷിച്ചതായി കണ്ടെത്തിയത്.

കഴിഞ്ഞദിവസം ഇവിടെനിന്ന് മത്സ്യം വാങ്ങി കഴിച്ചയാൾക്ക് ഛർദി അനുഭവപ്പെട്ടിരുന്നു. ഭക്ഷ്യസുരക്ഷാ കൺട്രോൾ വിഭാഗത്തിന്റെ നിർദേശത്തെത്തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം മത്സ്യത്തിന്റെ സാംപിൾ ശേഖരിച്ചു.

ഇത് പരിശോധനയ്ക്കായി കൈമാറും. നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. ബിജു പരിശോധനയ്ക്ക് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe