നഗരസഭ ജീവനക്കാരുടെ പെൻഷനും ശമ്പളവും സർക്കാർ നേരിട്ട് നല്കണം: കെഎംസിഎസ്എ പയ്യോളി യൂണിറ്റ്

news image
Nov 19, 2021, 4:11 pm IST payyolionline.in

പയ്യോളി :  നഗരസഭ ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ നേരിട്ട് നല്കണമെന്ന് കേരള മുൻസിപ്പാലിറ്റി ആൻറ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ (കെ എം സി എസ് എ) പയ്യോളി നഗരസഭ യൂണിറ്റ് സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.

 

 

പങ്കാളിത്ത പെൻഷൻ പദ്ധതി ഒഴിവാക്കുക, ഒഴിവുള്ള തസ്തികൾ ഉടൻ നിയമനം നടത്തുക, ജീവനക്കാരെ അടിച്ചേൽപ്പിക്കുന്ന അമിത ജോലി ഭാരം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.  സമ്മേളനം നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡൻറ് ഗിൽബോയ് ഫെർണ്ണാണ്ടസ് അധ്യക്ഷത വഹിച്ചു. പയ്യോളി നഗരസഭയുടെ പ്രവർത്തനങ്ങൾ ജന സൗഹ്യദമായി മുന്നോട്ട് കൊണ്ടു പോവുന്നതിനുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്തു.

വൈസ് ചെയർപേഴ്സൺ സി.പി ഫാത്തിമ, പി.എം ഹരിദാസ്, സുജല ചെത്തിൽ, വി.കെ അബ്ദുൾ റഹിമാൻ, മഹിജ എളോടി, കെ.ടി വിനോദ്, കെഎം സി എസ് എ സംസ്ഥാന നേതാക്കളായ കെ.കെ സുരേഷ്, രജിത്, സജു, അഷ്‌റഫ് കോട്ടക്കൽ എന്നിവർ സംസാരിച്ചു. പുതിയ യൂണിറ്റ് ഭാരവാഹികളെ സമ്മേളനത്തിൽ തെരെഞ്ഞെടുത്തു.

പ്രസിഡണ്ട് – ഗിൽ ബോയ് ഫെർണ്ണാണ്ടസ്

സെക്രട്ടറി –  ടി.പി പ്രജീഷ് കുമാർ

വൈസ് പ്രസിഡൻ്റ് – സുധ ആർ

ജോയിന്‍റ്  സെക്രട്ടറി – ഷിംന എം

ഖജാൻജി –  ഇസ്മത്ത്

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe