27
Tuesday
Oct 2020
Home > ആര്യകല്‍പ

നടനും എഴുത്തുകാരനുമായ രവി വള്ളത്തോള്‍ അന്തരിച്ചു

Saturday 25 APRIL 2020

പ്രശസ്ത സിനിമാ-സീരിയൽ താരം രവി വള്ളത്തോൾ അന്തരിച്ചു. 67 വയസായിരുന്നു. സംസ്‌കാരം നാളെ നടക്കും.മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ് രവി വള്ളത്തോള്‍. 1986-ല്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത വൈതരണി എന്ന സീരിയലിലാണ് അദ്ദേഹം ആദ്യം അഭിനയിച്ചത്.  1987 ൽ പുറത്തിറങ്ങിയ സ്വാതി തിരുനാൾ എന്ന ചിത്രത്തിലൂടെയാണ് രവി വള്ളത്തോൾ സിനിമാഭിനയ രംഗത്തേക്ക് വരുന്നത്. അൻപതോളം സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.  മതിലുകൾ,കോട്ടയം കഞ്ഞച്ചൻ, ഗോഡ്ഫാദർ, വിഷ്ണുലോകം, സർഗം, കമ്മീഷണർ എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം വേഷമിട്ടു.

എഴുത്തുകാരൻ കൂടിയായ രവി വള്ളത്തോൾ 1976ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി ഗാനം എഴുതിയിട്ടുണ്ട്. 1986ൽ പുറത്തിറങ്ങിയ രേവതിക്കൊരു പാവക്കുട്ടിയുടെ കഥയെഴുതിയത് അദ്ദേഹമായിരുന്നു.2003ൽ അമേരിക്കൻ ഡ്രീംസ് എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.  ഫ്‌ളവേഴ്‌സിലെ ഈറൻ നിലാവിലും ശ്രദ്ധേയ കഥാപാത്രം ചെയ്തിട്ടുണ്ട്. ഇരുപത്തിയഞ്ച് ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. കവി വള്ളത്തോള്‍ നാരായണമേനോന്റെ അനന്തിരവനാണ്. ഗീതാലക്ഷ്‍മിയാണ് ഭാര്യ.

ശ്രീനാരായണ ഭജനമഠം ഗവ: യു പി സ്കൂളിൽ പുതിയ കെട്ടിടം; എംഎല്‍എ ശിലാസ്ഥാപനം നടത്തി‍

Tuesday 27 OCTOBER 2020

പയ്യോളി: നഗരസഭയിലെ മേലടി ശ്രീ നാരായണ ഭജനമഠം ഗവ: യു പി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. കെ ദാസൻ എം എൽ എ യുടെ 2018-19 വർഷത്തെ ആസ്തിവികസനനിധിയിൽ നിന്നും 90ലക്ഷംരൂപചെലവഴിച്ചാണ് കെട്ടിടംനിർമ്മിക്കുന്നത്. കെ ദാസൻ എം എൽ എ ശിലാസ്ഥാപനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ വി ടി ഉഷ അധ്യക്ഷയായി.
വൈസ് ചെയർമാൻ കെ വി ചന്ദ്രൻ ,വിദ്യാഭ്യാസസ്ഥിരം സമിതി ചെയർപേഴ്സൺ ഉഷ വളപ്പിൽ, യു പി ഫിറോസ്, ടി പി വിജയി, കെ കെ പ്രേമൻ, എസ് എം സി ചെയർമാൻ ബിജു, പി എം ഹരിദാസൻ , വളപ്പിൽ വിനായകൻ, സദക്കത്തുള്ള കോട്ടയ്ക്കൽ, സി കെ ഗോപാലൻ, ടി പി ലത്തീഫ് എന്നിവർ സംസാരിച്ചു.
പ്രധാനാദ്ധ്യാപകൻ കെ പി ചന്ദ്രൻ സ്വാഗതവും പി ടി എ പ്രസിഡന്റ്
ഇ വി സാജിദ് നന്ദിയും പറഞ്ഞു.

മേലടി ശ്രീനാരായണ ഭജനമഠം ഗവ:യു പി സ്കൂളിന്റെ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം കെ ദാസൻ എം എൽ എ നിർവ്വഹിക്കുന്നു

 

error: Content is protected !!