നടി ക്രിസാനെ കുടുക്കിയ കേസ്:ലഹരിയെത്തിച്ച ആൾ പിടിയിൽ‌

news image
May 1, 2023, 2:23 am GMT+0000 payyolionline.in

മുംബൈ ∙ ബോളിവുഡ് നടി ക്രിസാൻ പെരേരയെ ഷാർജയിൽ ലഹരിമരുന്ന് കേസിൽ കുടുക്കിയ പ്രതി ആന്റണി പോളിന് ലഹരിമരുന്ന് എത്തിച്ചു നൽകിയ ആളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ശാന്തിലാൽ രജ്പുത് എന്നയാളാണ് പിടിയിലായത്.

മുൻവൈരാഗ്യത്തിന്റെ ഭാഗമായി ലഹരിമരുന്ന് ഒളിപ്പിച്ച ട്രോഫി ആന്റണിയും കൂട്ടാളി രവിയും ചേർന്ന് നടിയെ ഏൽപിക്കുകയായിരുന്നു. ഷാർജ വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെയാണ് നടി പിടിയിലായത്. കെണിയിൽപ്പെടുത്തിയതാണെന്നു കണ്ടെത്തിയതോടെ ജയിൽമോചിതയായ നടി ഇന്നു മുംബൈയിൽ എത്തിയേക്കും.

ഏതാനും ദിവസം മുൻപ് പിടിയിലായ ആന്റണി, രവി എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്ന് എത്തിച്ച ശാന്തിലാൽ രജ്പുത്തിനെക്കുറിച്ചു വിവരം ലഭിച്ചത്. ഗൂഢാലോചനയിൽ ഇയാൾക്കും പങ്കുള്ളതായി പൊലീസ് പറഞ്ഞു. നടിയെ കുടുക്കിയതുപോലെ ആന്റണി പോൾ മറ്റ് നാലുപേരെക്കൂടി ചതിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe