നടുവണ്ണൂരിൽ വീടിനുമുകളിൽ മണ്ണിടിഞ്ഞു വീണു

news image
Nov 19, 2021, 11:01 pm IST payyolionline.in

കൊയിലാണ്ടി : നടുവണ്ണൂർ വീടിനു മുകളിൽ മണ്ണിടിഞ്ഞു വീടിനു കേടുപാട് പറ്റി. ഇന്ന് വൈകുന്നേരം 7 മണിയോടെയാണ് നടുവത്തൂർ മഠത്തിൽ ബിജുവിന്റെ വീടിനാണ് മണ്ണിടിഞ്ഞു വീണ് കേടുപാട് സംഭവിച്ചത്. വീടിനു പിറകിലായുള്ള കുത്തനെയുള്ള ഭാഗത്തുനിന്നും മണ്ണും പാറകളും പതിക്കുകയായിരുന്നു.

വീട്ടുകാർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാഴിരയ്ക്കാണ്. ഉടൻ തന്നെ പോലീസും കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ യുടെയും നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. സമീപത്തുള്ള വീടിനും മണ്ണിടിച്ചൽ ഭീഷണി ഉണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe