നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ രാത്രി അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ: വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിച്ചു

news image
Jan 4, 2021, 4:03 pm IST

തിരുവനന്തപുരം:  നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ഫസിൽ ഉൾ അക്ബർ എന്ന യുവാവിനെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾ മാനസികരോഗിയാണെന്നു സംശയിക്കുന്നതായും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നതെന്നു നടൻ കൃഷ്ണകുമാർ പറഞ്ഞു. ഒരു യുവാവ് ഗേറ്റിലടിച്ചു ബഹളം വച്ചു. എന്താണ് കാര്യമെന്നു ചോദിച്ചെങ്കിലും മറുപടി നൽകാതെ ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടു. ഗേറ്റ് തുറക്കാൻ കഴിയില്ലെന്നു പറഞ്ഞപ്പോൾ ചാടി അകത്തു കയറുമെന്നു പറഞ്ഞു. ഗേറ്റ് ചാടി അകത്തു കയറിയ യുവാവ് വാതിൽ ചവിട്ടി പൊളിക്കാൻ തുടങ്ങിയപ്പോൾ പൊലീസിനെ വിളിച്ചു.

പത്ത് മിനിറ്റിനുള്ളിൽ പൊലീസെത്തി യുവാവിനെ അറസ്റ്റു ചെയ്തു. രാഷ്ട്രീയ വിഷയമാണോ സിനിമാ സംബന്ധമായ വിഷയമാണോ എന്നറിയില്ലെന്നു കൃഷ്ണകുമാർ പറഞ്ഞു. യുവാവിന്റെ വീട്ടിൽ വിവരം അറിയിച്ചെങ്കിലും വീട്ടുകാർ യുവാവിനെ വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചതെന്നും നടൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe