നടൻ കെടിഎസ് പടന്നയില്‍ അന്തരിച്ചു

news image
Jul 22, 2021, 8:49 am IST

കൊച്ചി: സിനിമാ നടന്‍ കെടിഎസ് പടന്നയില്‍ (85) അന്തരിച്ചു. തൃപ്പൂണിത്തുറയില്‍ വെച്ചാണ് അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. ഭാര്യ മരിച്ചിട്ട് ഒരു മാസം ആകുന്നതിനിടെയാണ് പടന്നയും വിട പറയുന്നത്.  നാടകലോകത്ത് നിന്നാണ് പടന്നയില്‍ സിനിമാ ലോകത്തെത്തുന്നത്. തുടര്‍ന്ന് രണ്ടുപതിറ്റാണ്ടിലേറെ സിനിമാലോകത്ത് സജീവമായിരുന്നു.

 

ഹാസ്യവേഷങ്ങളിലൂടെയാണ് പടന്നയില്‍ സിനിമാലോകത്ത് ശ്രദ്ധേയനാകുന്നത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ ബാവ അനിയന്‍ ബാവ, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം തുടങ്ങിയവ കെടിഎസ് പടന്നയില്‍ അഭിനയിച്ച സിനിമകളാണ്. കെടി സുബ്രഹ്മണ്യന്‍ പടന്നയില്‍ എന്നാണ് ഇദ്ദേഹത്തിന്‍റെ യഥാര്‍ഥ പേര്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe