നന്തിയിൽ എസ് വൈ എസ് തഹ്‌സീൻ “23 ആദർശ സംഗമം സംഘടിപ്പിച്ചു

news image
Jan 11, 2023, 3:34 pm GMT+0000 payyolionline.in

നന്തി ബസാർ: എസ് വൈ എസ് തഹ്‌സീൻ “23 ആദർശ സംഗമം സംഘടിപ്പിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം എ.വി.അബ്ദുറഹിമാൻ മുസ്ല്യാർ ഉൽഘാടനം ചെയ്തു. നന്തി ദാറുസ്സലാം ദഅവ കോളേജ് പ്രിൻസിപ്പിൾ ഉസ്താദ് തഖിയുദ്ധീൻ ഹൈതമി അധ്യക്ഷനായി. കടലൂർ ജുമ മസ്ജിദ് ഖത്തീബ് മുഹമ്മദ്‌ അലി ദാരിമി ശ്രീകണ്ഠപുരം ആമുഖ ഭാഷണം നടത്തി.

ആദർശ സംഗമം എ.വി.അബ്ദുറഹിമാൻ മൗലവി ഉൽഘാടനം ചെയ്യുന്നു.

യുക്തിവാദികളുടെ പൊള്ളത്തരങ്ങൾ സമൂഹ മധ്യേ തുറന്ന് കാട്ടിയ ശുഐബ് ഹൈതമി വാരാമ്പറ്റയെയും ,എസ് കെ എസ് എസ് എഫ് സംസ്ഥാന സർഗലയത്തിൽ എ ഗ്രേഡ് നേടിയ മുഹമ്മദ്‌ റിഹാനിനെയും ആദരിച്ചു. ‘വിശ്യാസമാണ് ആശ്യാസം ‘എന്ന വിഷയത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന മനീഷ ചെയർമാൻ ശുഐബ് ഹൈതമി വാരാമ്പറ്റ മുഖ്യപ്രഭാഷണം നടത്തി. അഹ്‌മദ്‌ ഫൈസി കടലൂർ, അബ്ദുറഹ്മാൻ ഹൈതമി കോടിക്കൽ, ബഷീർ ദാരിമി പന്തിപ്പൊയിൽ, അഹ്‌മദ്‌ ദാരിമി മുചുകുന്ന്, നവാഫ്‌ ദാരിമി, ഷുഹൈബ് ദാരിമി നന്തി, സയ്യിദ് ഹുസൈൻ തങ്ങൾ മുത്തായം,ഹാഫിള് മുഹമ്മദ്‌ സഈദ്, സംസാരിച്ചു. റഹ്മത്തുള്ള ദാരിമി, അബ്ദുള്ള ഹൈതമി, ഉമ്മർ ദാറുഷൗഖ്, സി കെ സുബൈർ, കോവുമ്മൽ അഹ്‌മദ്‌, ഹനീഫ കക്കുളം, ഇബ്രാഹിം വി കെ, നിസാർ എ കെ,അബ്ബാസ് സ്വാലിഹി, സുനീദ് മനയിൽ, മർഹബ കുഞ്ഞബ്ദുള്ള, മായിൻ ഹാജി, ഫസലു,മുഹമ്മദ്‌ റബീഷ്,പങ്കെടുത്തു. എ വി റിയാസ് സ്വാഗതവും സജീർ വി .ടി. കെ. നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe