നന്തിബസാർ: മൂടാടി പഞ്ചായത്തിലെ മൂന്നു വാർഡുകളിലായി ഇരുനൂറ്റമ്പതോളം വീടുകളടങ്ങിയ നന്തി റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (നേർവ) ഗ്രാമ പഞ്ചായത്തംഗങ്ങളെ അനുമോദിച്ചു. ചടങ്ങില്‍ പച്ചക്കറി വിത്തുകളുടെ വിതരണവും നടന്നു.
പരിപാടി മൂടാടി ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് സി.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സരിഗ ഹമീദ് അധ്യക്ഷനായി. കെ.കെ.റിയാസ് വാർഡു മെമ്പര്‍മാരായ പുത്തലത്തു റഫീഖ്, എം.കെ.മോഹനൻ, പി.പി.കരീം തുടങ്ങിയവരും സംസാരിച്ചു. പ്രസിഡന്റിനെയും മെമ്പര്‍മാരെയും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. തുഷാര മഹമൂദ് സ്വാഗതവും ഡെൽമ സുബൈർ നന്ദിയും പറഞ്ഞു.