നരബലി; പത്മയുടെ മൃതദേഹം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് മകന്‍ , സർക്കാരിനെ സമീപിച്ചു

news image
Oct 29, 2022, 3:33 am GMT+0000 payyolionline.in

തിരുവനന്തപുരം: ഇലന്തൂരിൽ ഇരട്ട നരബലിക്കിരയായ പത്മയുടെ മൃതദേഹം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മകൻ സെൽവരാജ് വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിച്ചു.18 ദിവസമായി മൃതദേഹത്തിനായി കൊച്ചിയിൽ കാത്തിരിക്കുകയാണെന്നും മൃതദേഹം വിട്ടുകിട്ടാൻ അടിയന്തരമായി ഇടപെടണമെന്നും പത്മയുടെ മകന്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

 

18 ദിവസമായി മൃതദേഹത്തിനായി കൊച്ചിയിൽ കാത്തിരിക്കുകയാണ്. കയ്യിൽ പണം ഇല്ല, സർക്കാർ സഹായവും ലഭിച്ചിട്ടില്ലെന്നാണ് പത്മയുടെ മകൻ പറയുന്നത്. ജോലി ചെയ്യാൻ കഴിയാത്തതിനാൽ ഭക്ഷണത്തിനും താമസത്തിനും വലിയ ബുദ്ധിമുട്ടുണ്ട്. മൃതദേഹം എത്രയും വേഗത്തിൽ വിട്ടു കിട്ടാൻ സർക്കാർ അടിയന്തരമായി ഇടപെടണം എന്നാണ് പത്മയുടെ മകൻ സെൽവരാജ് മുഖ്യമന്ത്രിക്ക് നൽകിയ കത്തില്‍ ആവശ്യപ്പെടുന്നത്. ഇത് രണ്ടാം തവണയാണ് പത്മത്തിന്റെ മകന്‍ മുഖ്യമന്ത്രിക്ക് കത്ത് അയക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe