നരിക്കുനിയിലെ ജ്വല്ലറിക്കവർച്ച: രണ്ടു പേർ കൂടി പിടിയിൽ

news image
Jan 20, 2021, 9:13 am IST

കൊടുവള്ളി: നരിക്കുനിയിൽ തനിമ ജ്വല്ലറിയുടെ പൂട്ടു തകർത്ത് 11 പവൻ സ്വർണവും ഒന്നേകാൽ കിലോ വെള്ളിയും കവർച്ച നടത്തിയ സംഘത്തിലെ രണ്ടു പേരെക്കൂടി പൊലീസ് പിടികൂടി. താമരശ്ശേരി ഡിവൈ.എസ്.പി ഇ.പി. പൃഥ്വിരാജി​‍ൻെറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മോഷ്​ടാക്കളെ പിടികൂടിയത്.

ബാലുശ്ശേരി പനങ്ങാട് മുരിങ്ങനാട്ടുചാലിൽ അഭിനന്ദിനെയും (18) കുറ്റിക്കാട്ടൂർ സ്വദേശിയായ 17കാരനെയുമാണ് പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചയോടെ കൊടുവള്ളിയിലാണ് ഇവർ പിടിയിലായത്. കേസിലെ മറ്റു പ്രതികളായ ഇരിട്ടി രാജേഷ്, കുറ്റ്യാടി അനിൽകുമാർ, മണ്ണൂർ ശബരീഷ്, ബേപ്പൂർ ഗഫൂർ എന്നിവരെ മുമ്പ് അറസ്​റ്റ്​ ചെയ്തിരുന്നു.

ഇവർ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. 2020 നവംബർ 24നാണ് നരിക്കുനിയിലെ ജ്വല്ലറിയുടെ പൂട്ടുപൊളിച്ച് മോഷണം നടത്തിയത്. മോഷണസംഘം നവംബർ 29ന്​ കണ്ണൂർ ജില്ലയിൽ കേളകത്തുള്ള മറ്റൊരു ജ്വല്ലറിയിലും മലഞ്ചരക്കുകടയിലും കവർച്ച നടത്തിയിട്ടുണ്ട്. കൂടാതെ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നിരവധി കവർച്ചയും വാഹനമോഷണവും നടത്തിയിട്ടുണ്ട്. ഇവരുടെ പേരിൽ നിരവധി കേസുകൾ വിവിധ ജില്ലകളിൽ നിലവിലുണ്ട്.

മയക്കുമരുന്നിനടിമകളായ ഇവർ കവർച്ച നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് തമിഴ്നാട്ടിലും കർണാടകയിലും കറങ്ങിനടക്കാറാണ് പതിവ്. കൊടുവള്ളി സി.ഐ പി. ചന്ദ്രമോഹൻ, എസ്.ഐ സായൂജ്കുമാർ, ക്രൈം സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, വി.കെ. സുരേഷ്, എ.എസ്.ഐ ഷിബിൽ ജോസഫ്, അബ്​ദുൽ റഷീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe