നവംബര്‍ ഒന്നുമുതല്‍ മില്‍മ ഉത്പന്നങ്ങള്‍ പുതിയ രൂപത്തിലെത്തുന്നു

news image
Oct 28, 2013, 5:00 pm IST payyolionline.in

തിരുവനന്തപുരം: മില്‍മ പുതിയ രൂപത്തിലെത്തുന്നു. വളര്‍ച്ച എവിടെയുണ്ടോ മില്‍മ അവിടെയുണ്ട് എന്ന ആശയത്തില്‍ രൂപകല്പനചെയ്ത പുത്തന്‍ പായ്ക്കറ്റുകളിലായിരിക്കും കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുമുതല്‍ മില്‍മ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളുടെ കൈകളിലെത്തുക. 1983-ല്‍ ആണ് പായ്ക്കറ്റ് പാലുമായി മില്‍മ വിപണിയിലെത്തിയത്. 2004 മുതല്‍ മില്‍മ പാല്‍ പായ്ക്കറ്റുകളില്‍ പാല്‍ തുള്ളിക്കൊപ്പം ഫ്രഷ് ആന്‍ഡ് പ്യുവര്‍ എന്നെഴുതിയ ലോഗോയും ഉള്‍പ്പെടുത്തി.

ഇതുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഹൈക്കോടതിയില്‍ നിന്ന് വിമര്‍ശനമുണ്ടായതിനെത്തുടര്‍ന്നാണ് മില്‍മ പൂര്‍ണമായ നവീകരണത്തിലേക്ക് നീങ്ങിയത്. അഞ്ചുകോടി രൂപ ചെലവിലാണ് ‘നമുക്ക് വളരാം’ എന്ന പരസ്യവാചകത്തിനൊപ്പം മില്‍മ പുതുമകള്‍ വരുത്തുന്നത് ‘മില്‍മ കേരളം കണികണ്ടുണരുന്ന നന്മ’ എന്ന പരസ്യവാചകംഉള്‍പ്പെടുത്തിയുള്ള പുതിയ ലോഗോയും നവംബര്‍ ഒന്നുമുതല്‍ പായ്ക്കറ്റുകളില്‍ ഉണ്ടാകും.

ആദ്യഘട്ടത്തില്‍ പാല്‍, വെണ്ണ, ഐസ്‌ക്രീം എന്നിവയുടെ പായ്ക്കിങ്ങിലാണ് പുതുമകള്‍ വരുത്തുന്നത്. ക്രമേണ മറ്റ് ഉത്പന്നങ്ങളും പുതിയ രൂപകല്‍പ്പനയിലേക്ക് മാറും. പുതിയ ഉത്പന്നങ്ങളൊന്നും മില്‍മ ഉടന്‍ വിപണിയിലെത്തിക്കില്ലെങ്കിലും 45 ദിവസംവരെ കേടുകൂടാതിരിക്കുന്ന പാല്‍ വിപണിയിലെത്തിക്കാനുള്ള ആലോചനകള്‍ തുടങ്ങിയിട്ടുണ്ട്. കൊഴുപ്പ് വ്യത്യസ്തഅളവില്‍ അടങ്ങിയ അഞ്ചിനം പാലാണ് മില്‍മ വിപണിയിലെത്തിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe