നവംബര്‍ 14 – ലോക പ്രമേഹദിനം

news image
Nov 14, 2013, 12:10 am IST payyolionline.in

നവംബര്‍ 14 ലോക പ്രമേഹദിനം.    ലോകാരോഗ്യ സംഘടന, ഇന്‍റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ലോക പ്രമേഹദിനാചാരണത്തിനുള്ള നേതൃത്വം നൽകുന്നത്.’

ആരംഭം

ഫ്രെഡറിക് ബാന്റിംഗ്, ചാര്‍ല്‍സ്  ബെസ്റ്റ് എന്നിവരാണ് 1922-ല്‍ പ്രമേഹരോഗ ചികിത്സയ്ക്കുള്ള  ഇന്‍സുലിന്‍  കണ്ടുപിടിയ്ക്കുവാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമായ നവംബർ 14 ലോകമെമ്പാടും പ്രമേഹദിനമായി 1991  മുതൽ ആചരിക്കുന്നു.

പ്രശ്നത്തിന്റെ വ്യാപ്തി

ഓരോ എട്ടു സെക്കന്‍ഡിലും പ്രമേഹം  കാരണം ഒരാള്‍ മരണമടയുന്നു .അര്‍ബുദത്തെ പോലെ ഗൗരവസ്വഭാവമുള്ള ഒരു രോഗമായാണ് ആഗോളതലത്തില്‍ ഇന്നു പ്രമേഹത്തെ കണക്കാക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി, കേരളത്തില്‍ പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തി പ്രമേഹത്തെ പരമാവധി ഒഴിവാക്കാം. അതുപോലെ ഈ മഹാമാരിയെ ചികിത്സിച്ചു നിയന്ത്രണവിധേയമാക്കുന്നതിലും നമ്മള്‍ ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രമേഹ ചികിത്സയുടെ വിജയം നിര്‍ണയിക്കുന്ന മൂന്ന് പ്രധാന അളവുകോലുകള്‍ രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദം, രക്തത്തിലെ കൊഴുപ്പ് എന്നിവയാണ്. കേരളത്തില്‍ ചികിത്സ ലഭിച്ചു കൊണ്ടിരിക്കുന്ന 76 ശതമാനം രോഗികളിലും ഇവ മൂന്നും നിയന്ത്രണവിധേയമല്ല എന്നാണ് ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്.

വിദ്യാഭ്യാസമാണ് പരമപ്രധാനം

പ്രമേഹ വിദ്യാഭ്യാസവും പ്രതിരോധവും എന്ന വിഷയമാണ്, 2009 മുതല്‍ 5 വര്‍ഷത്തേക്ക് എല്ലാ ലോക പ്രമേഹദിനങ്ങളിലും പ്രചരിപ്പിക്കാനും തുടര്‍നടപടികള്‍ക്കുമായി ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe