നവകേരള പുരസ്കാരം നേടിയ അഴിയൂർ ഗ്രാമപഞ്ചായത്ത്‌ പ്രതിഭകളെ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു

news image
Sep 15, 2021, 9:58 pm IST

വടകര:  സംസ്ഥാന സർക്കാറിന്റെ നവകേരള പുരസ്കാരം ലഭിച്ച അഴിയൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് ആയിഷാ ഉമ്മർ, വൈസ്  പ്രസിഡണ്ട് തോട്ടത്തിൽ ശശിധരൻ എന്നിവരെ ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി  ആദരിച്ചു.അജൈവ മാലിന്യ സംസ്കരണ മേഖലയിലും ശുചിത്വ മാലിന്യ സംസ്കരണ മേഖലയിലും മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയാണ് അഴിയൂർ പഞ്ചായത്തിന് പുരസ്കാരം ലഭിച്ചത്. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ചെയർമാൻ കെ.അൻവർ ഹാജിഅധ്യക്ഷത വഹിച്ചു. കൺവീനർ പി.ബാബുരാജ്അജ്മാൻ, ഇസ്മായിൽ ഹാജി, വി കെ അനിൽകുമാർ, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, സി. സുഗതൻ എന്നിവർ സംസാരിച്ചു.

ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ആയിഷാ ഉമ്മർ, വൈസ്  പ്രസിഡണ്ട് തോട്ടത്തിൽ ശശിധരൻ എന്നിവരെ ആദരിക്കുന്നു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe