പയ്യോളി : അയനിക്കാട് ഗവ. വെല്‍ഫെയര്‍ എല്‍ പി സ്കൂള്‍ പ്രീ പ്രൈമറിയെ ” വര്‍ണ്ണക്കൂടാരം മാതൃകാ പ്രീ സ്കൂള്‍ ” ആയി പ്രഖ്യാപിച്ചു. കാനത്തില്‍ ജമീല എം എല്‍ എ 4 + ക്ലാസ് റൂം തുറന്നു കൊടുത്തുകൊണ്ട് മാതൃകാ പ്രീ സ്കൂള്‍ പ്രഖ്യാപനം നടത്തി.
സമഗ്ര ശിക്ഷ കേരളയുടെ ജില്ലയിലെ പ്രീ ഫ്രൈമറി വിഭാഗം മാതൃകാ പ്രീ സ്കൂള്‍ പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ ഉപയോഗിച്ച് സ്കൂള്‍ നവീകരിച്ചിരുന്നു.
ഹെഡ്മാസ്റ്റര് സി അബ്ദുല്‍ജലീല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അരങ്ങ്- മിനി തീയേറ്റര്‍ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്മാന് വടക്കയില്‍ ഷഫീഖ് നിര്‍വ്വഹിച്ചു. പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയെ ചെയര്മാന് കെ ടി വിനോദ് 3 + ക്ലാസ് റൂം കുട്ടികള്‍ക്കായി തുറന്നുകൊടുത്തു. ആകര്‍ഷമായ ഹരിതതോധ്യാനം, ഔട്ട്ഡോര്‍ പ്ലേ ഏരിയാ എന്നിവയുടെ ഉദ്ഘാടനം എസ് എസ് കെ കോഴിക്കോട് ജില്ലാ പ്രോഗ്രാം ഓഫീസര്‍ പ്രമോദ് മൂടാടി നിര്‍വഹിച്ചു.
കോഴിക്കോട് എസ് എസ് കെ നല്കിയ 3.75 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച മഴവെള്ള സംഭരണിയുടെ ഉദ്ഘാടനം കൌണ്‍സിലര്‍ ഖാലിദ് കൊലാരിക്കണ്ടി നിര്‍വഹിച്ചു. ഒന്നാം ക്ലാസ് മേലടി എ ഇ ഒ പി വിനോദ് കുട്ടികള്‍ക്കായി തുറന്നുകൊടുത്തു. മുന്‍സിപ്പല്‍ ചെയര്മാന് വടക്കയില്‍ ഷഫീഖ് അദ്ധ്യക്ഷനായ ചടങ്ങിന് കൌണ്‍സിലര്‍ ഖാലിദ് കൊലാരിക്കണ്ടി സ്വാഗതവും പി ടി എ പ്രസിഡണ്ട് കെ ടി ഷാജി നന്ദിയും പറഞ്ഞു.
നവീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത പ്രാദേശിക കലാകാരന്മാരായ കെ കെ ഗോപാലന്, പെരിങാട് വിജയന്, പെരിങ്ങാട് മുരളി എന്നിവരെ ആദരിച്ചു. കൌണ്‍സിലര്‍മാരായ മനോജ് ചാത്തങ്ങാടി , ഷൈമ മണ്ണന്തല, ബി ആര് സി ട്രെയിനര്‍ പി അനീഷ്, എസ് എം സി ചെയര്മാന് കെ സുനില്‍ എന്നിവര്‍ സംസാരിച്ചു.