നവീകരിച്ച ഐഷര്‍ വാഹനങ്ങള്‍ വിപണിയിലേക്ക്‌

news image
Dec 5, 2013, 3:46 pm IST payyolionline.in

ഇന്‍ഡോര്‍ (മധ്യപ്രദേശ്): അത്യാധുനിക രീതിയില്‍ നവീകരിച്ച ട്രക്കുകളുടേയും ബസ്സുകളുടേയും ശ്രേണി 2014 ഫിബ്രവരി മുതല്‍ ഐഷര്‍ മോട്ടോഴ്‌സ് വിപണിയിലെത്തിക്കും. വോള്‍വോ ഗ്രൂപ്പിന്റേയും ഐഷര്‍ മോട്ടോഴ്‌സിന്റേയും സംയുക്ത സംരംഭമായ വി.ഇ. കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് ലിമിറ്റഡാണ് ഇവ പുറത്തിറക്കുന്നത്. ബസ്സുകളും ട്രക്കുകളുമുള്‍പ്പെടെ 11 പുതിയ മോഡലുകള്‍ പിതാംപൂരിലെ നിര്‍മാണ പ്ലാന്റില്‍ നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.

അഞ്ച് മുതല്‍ 49 ടണ്‍ വരെയുള്ള വിഭാഗങ്ങളില്‍പ്പെടുന്ന ‘പ്രോ’ ശ്രേണിയില്‍പ്പെട്ട ഈ മോഡലുകളെ ഭാവിയിലെ വാഹനങ്ങള്‍ എന്നാണ് ഐഷര്‍ മോട്ടോഴ്‌സ് എംഡിയും സിഇഒയുമായ സിദ്ധാര്‍ഥ് ലാലും വോള്‍വോ ഗ്രൂപ്പിന്റേയും വി.ഇ. മോട്ടോഴ്‌സിന്റേയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ജോക്കിം റോസെന്‍ബര്‍ഗും വിശേഷിപ്പിച്ചത്. ആധുനികവത്കരിച്ച എന്‍ജിനും ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്ന ക്യാബിനുമാണ് ഇതിലുള്ളത്. 10 ശതമാനത്തോളം ഇവയ്ക്ക് അധിക മൈലേജ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe