നാടകകൃത്ത് ഒ ഉദയചന്ദ്രൻ അന്തരിച്ചു

news image
Sep 19, 2022, 4:33 pm GMT+0000 payyolionline.in
കൊയിലാണ്ടി: ‘ജീവിതഗന്ധിയായ ഒട്ടേറെ നാടകങ്ങൾ മലയാളത്തിന് സമ്മാനിച്ച ഒ ഉദയ ചന്ദ്രൻ അന്തരിച്ചു.  69 വയസ്സായിരുന്നു ഇന്നലെ കാലത്ത് കൊയിലാണ്ടി ചേലിയയിലുള്ള  ശ്രുതിലയത്തിൽ വെച്ചായിരുന്നു അന്ത്യം. എഴുപതുകളിലും എൺപതുകളിലും നാടക രചയിതാവും ഗാന രചയിതാവും  സംവിധായകനുമായി കോഴിക്കോട്ടെ   നാടകവേദായിൽ നിറഞ്ഞുനിന്ന നാടകക്കാൻ അരങ്ങിന്റെ സാധ്യതകൾ അനുഭവങ്ങളിലൂടെ മനസ്സിലാക്കിയ ഒറ്റയാൻ.  സാമൂഹികമായ ഉത്ക്കണ്ഠ പുലർത്തുന്ന കാലികപ്രസക്തമായ നാടകങ്ങളാണ് ഉദയചന്ദ്രൻ എഴുതിയത്.
സംഗ്രാഹം , ശ്രുതിലയം, പാതിരാവിൽ കണ്ട സ്വപ്നം, ചിതയിൽ നിന്നും ചിലർ, വലംപിരിശംഖ്
അങ്ങിനനെ ഒട്ടേറെ നാടകങ്ങൾ അദേഹത്തിൻ്റെതായുണ്ട് .
പരേതരായ പിലാശ്ശേരി രാവുണ്ണി നായരുടേയും ഒതയമംഗലത്ത് സൗദാമിനി അമ്മയുടേയും മകനാണ്.  ഭാര്യ: ഗീത. മകൻ: ജിതിൻ ചന്ദ്രൻ (ദുബായ്). സഹോദരങ്ങൾ: വനജ ( കോൺഗ്രസ്സ് കരുവിശ്ശേരി മണ്ഡലം സെക്രട്ടറി), ശൈലജ, പരേതരായ സുധാകരൻ, മദനമോഹൻ, നിർമ്മല. സംസ്കാരം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe