നാടക കലാകാരൻമാരുടെ അതിജീവനയാത്രയ്ക്ക് ഇരിങ്ങലിൽ സ്വീകരണം

news image
Oct 17, 2021, 11:22 am IST

ഇരിങ്ങൽ: കേരളത്തിലെ പ്രഫഷണൽ നാടക കലാകാരൻമാരുടെ കൂട്ടായ്മയായ അരങ്ങും അണിയറ പ്രവർത്തകർ പ്രശസ്ത നാടക സിനിമാ നടൻ ശിവജി ഗുരുവായൂരിന്റെ നേതൃത്വത്തിൽ നടത്തുന്ന അതി ജീവന നാടക യാത്രയ്ക്ക് മൂരാട് ഓയിൽമില്ലിൽ സ്വീകരണം നൽകി.   സ്വീകരണത്തോടനുബന്ധിച്ച് നടത്തിയ സാംസ്ക്കാരിക സദസ്സ് പയ്യോളിമുൻസിപ്പൽ ചെയർമാൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്തു.

കാവിൽ പി.മാധവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സജി മൂരാട് സ്വാഗതവും ജയൻ മൂരാട് നന്ദിയും പറഞ്ഞു. നാടക സീരിയൽ നടൻ മുരളി പയ്യന്നൂർ മുഖ്യപ്രഭാഷണം നടത്തി. ഇ.ടി പത്മനാഭൻ, കെ എം ശ്രീധരൻ, കെ.കെ.രമേശൻ, സി.സി ചന്ദ്രൻ, കെ.കെ ബാബു, സജിത്ത് പുന്നോളി എന്നിവർ സംസാരിച്ചു.

ഇരിങ്ങലിൽ നാടകപ്രവർത്തകരും നാട്ടുകാരും ചേർന്ന് സ്വരൂപ്പിച്ച 80,000 രൂപ സംഘടനയുടെ ചാരിറ്റി ഫണ്ടിലേക്ക് കൈമാറി. നാടക കലാകാരന്മാരുടെ ജീവിതസാഹചര്യങ്ങൾ പ്രമേയമാക്കിയസുരേഷ് ബാബു ശ്രീസ്ഥ രചനയും മനോജ്‌ നാരായണൻ സംവിധാനവും നിർവഹിച്ച  ‘ബ്ലേക്ക് ഔട്ട്’ നാടകവും അരങ്ങേറി. മനോജ്‌ പാപ്പലങ്ങാട്ട് പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe