നാടക –ഗാനരചയിതാവും റിട്ട.ഹൈസ്ക്കൂള്‍ അധ്യാപകനുമായ ഭാസി തിക്കോടി (ആളങ്ങാരി ഭാസ്കരന്‍ നിര്യാതനായി

news image
Nov 9, 2013, 3:46 pm IST payyolionline.in

പയ്യോളി : നാടക –ഗാനരചയിതാവും റിട്ട.ഹൈ സ്ക്കൂള്‍ അധ്യാപകനുമായ ഭാസി തിക്കോടി (ആളങ്ങാരി ഭാസ്കരന്‍) (76 )നിര്യാതനായി. കൊയിലാണ്ടി ഗവ.ബോയ്സ് ഹൈസ്കൂളില്‍ ചിത്രകലാ അധ്യാപകനായിരുന്ന ഭാസി തിക്കോടി നിരവധി നാടകങ്ങള്‍ രചിച്ചു. കൊയിലാണ്ടി അപ്സരതിയേറ്റഴ്സിന് വേണ്ടി നീതി, ശാന്തി പൂര്‍വ്വം, രാവണപുത്രി, യക്ഷിപ്പാറ, പതിനെട്ടാം പടി, പൂക്കാട് കലാലയത്തിന്വേണ്ടി ഭദ്രകാവേരി, രാജനര്‍ത്തകി, ചേലിയകഥകളി  വിദ്യാലയത്തിനു വേണ്ടി ‘കാവിലമ്മ’ എന്നീ നാടകങ്ങളും രചിട്ടുണ്ട്. ആകാശവാണി, ദൂരദര്‍ശന്‍ എന്നിവയ്ക്കുവേണ്ടി  നിരവധി ലളിത ഗാനങ്ങളും എഴുതുകയുണ്ടായി. ആന്തട്ട യു പി സ്കൂള്‍ റിട്ട. അധ്യാപിക ലീലയാണ് ഭാര്യ. മക്കള്‍: പ്രസീത് (അധ്യാപകന്‍ നടുവത്തൂര്‍ യു.പി സ്കൂള്‍), ആശ (ദുബായ്), സിജില്‍(എന്‍.ഐ.ടി ). മരുമക്കള്‍ :കോമളവല്ലി,രാമചന്ദ്രന്‍, ലിഷ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe