ഇടുക്കി : ഇടുക്കിയിലെ ശാന്തൻപാറ ചിന്നക്കനാല് പഞ്ചായത്തുകളിൽ ആക്രമണം നടത്തിയിരുന്ന അരിക്കൊമ്പനെ പെരിയാർ കടുവ സങ്കേതത്തിലെ ഉൾ വനത്തിൽ തുറന്നു വിട്ടു. സീനിയറോടക്ക് സമീപമാണ് തുറന്നു വിട്ടത്. രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഘം എത്തിയത്. കനത്ത മഴ മൂലം വനത്തിനുള്ളിൽ കൂടെയുള്ള യാത്ര ദുഷ്കരം ആയിരുന്നു. ജനവാസ മേഖലയായ കുമളിയിൽ നിന്നും 23 കിലോമീറ്റർ അകലെയാണ് സീനിയറോഡ. ആനയുടെ നീക്കങ്ങൾ ജി പി എസ് കോളറിൽ നിന്നും ലഭിക്കുന്ന സിഗ്നൽ വഴി നിരീക്ഷിക്കാനാകും. ഇതിനുള്ള ക്രമീകരണങ്ങൾ വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. പെരിയാർ കടുവ സങ്കേതം വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇനി ആനയെ നിരീക്ഷിക്കുക. ഉൾവനത്തിൽ ആയതിനാൽ ജനവാസ മേഖലയിലേക്ക് ആന തിരികെ എത്തില്ലെന്നാണ് കണക്ക് കൂട്ടൽ. പൂജ ചെയ്താണ് മന്നാൻ ആദിവാസി വിഭാഗം ആനയെ വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്. പുതിയതായി ഒരു അതിഥി വരുന്നതിന്റെ ഭാഗമായാണ് പൂജയെന്നാണ് ആദിവാസി വിഭാഗം വിശദീകരിച്ചത്.
നാടിനെ വിറപ്പിച്ച അരിക്കൊമ്പനെ ഉൾവനത്തിൽ തുറന്നുവിട്ടു, കൊമ്പന്റെ നീക്കം നിരീക്ഷിക്കാൻ ഇനി ജിപിഎസ് കോളർ
Apr 30, 2023, 3:09 am GMT+0000
payyolionline.in
ദുബൈ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ക്ലാസുകള്‍ വേണ്ട; തിയറി, റോഡ് ടെസ്റ്റുകള്‍ ..
പെട്രോള്‍ പമ്പുകളിലെ സുരക്ഷ:അഗ്നിരക്ഷ ഉപകരണങ്ങളില്‍ പരിജ്ഞാനം ഉറപ്പാക്കാന്‍ ..