നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇപ്പോള്‍ ; ലോകായുക്തയില്‍ ചര്‍ച്ചയാകാം : കോടിയേരി

news image
Jan 28, 2022, 12:13 pm IST payyolionline.in

തിരുവനന്തപുരം : ലോകായുക്ത ഓര്‍ഡിനന്‍സ് ബില്ലായി നിയമസഭയില്‍ എത്തുമ്പോള്‍ ചര്‍ച്ചയാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷത്തിനും കാനം രാജേന്ദ്രനും മറുപടിയായാണ് കോടിയേരിയുടെ ലേഖനം. നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇപ്പോള്‍.

 

സംസ്ഥാനഭരണം കേന്ദ്രം അസ്ഥിരപ്പെടുത്താം. ഈ ഭരണത്തിന്റെ മുഖമുദ്ര അഴിമതി വിരുദ്ധതയാണ്. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തോന്നുമ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളര്‍ക്കെതിരെ നടപടി എടുക്കാന്‍ പിണറായി സര്‍ക്കാര്‍ ധീരത കാട്ടുന്നുണ്ട്. അതെല്ലാം ചെയ്യുന്നത് അര്‍ധ ജുഡീഷ്യല്‍ സംവിധാനങ്ങളുടെയോ കോടതികളുടെയോ ശുപാര്‍ശകളില്ലാതെ തന്നെയാണെന്നും കോടിയേരി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe