കനോയിങ് കയാക്കിങ് ചാമ്പ്യൻഷിപ്പ് ജേതാവ് ചെങ്ങോട്ടുകാവിലെ ശിവന്യ ബി നായർക്ക് അനുമോദനം

news image
Nov 27, 2021, 10:18 am IST payyolionline.in

കൊയിലാണ്ടി :   ഹിമാചല്‍ പ്രദേശില്‍ വെച്ച് നടന്ന  ഒന്‍പതാമത് സീനിയര്‍ നാഷണല്‍  കനോയിങ് കയാക്കിങ് (ഡ്രാഗൺ ബോട്ട്) ചാംപ്യന്‍ഷിപ്പില്‍   200, 500 മീറ്റർ വെങ്കല മെഡൽ നേടിയ ശിവന്യ ബി നായരെ അനുമോദിച്ചു.

ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ്  അനുമോദിച്ചത്. മണ്ഡലം പ്രസിഡൻ്റ് മുരളി തോറോത്ത്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കൂമുള്ളി കരുണാകരൻ, ഗോപി ചെറുവാട്ട്, ശ്രീസുതൻ, രമേശൻ, കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe