നായ കുറുകെ ചാടി; മാവേലിക്കരയിൽ സൈക്കിളിൽ നിന്നു വീണ് പരുക്കേറ്റയാൾ മരിച്ചു

news image
Sep 24, 2022, 3:41 pm GMT+0000 payyolionline.in

മാവേലിക്കര: നായ കുറുകെ ചാടിയതിനെ തുടർന്നു സൈക്കിളിൽ നിന്നു വീണ് പരുക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു.  മറ്റം വടക്ക് പുളിമൂട്ടിൽ തറയിൽ എൻ മുരളീധരനാണ് ( 64 ) ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 15 ാം തിയതി വൈകിട്ട് വലിയ പെരുമ്പുഴ പാലത്തിനു സമീപം ആയിരുന്നു അപകടം.

പാൽ വാങ്ങുന്നതിനായി സൈക്കിളിൽ കടയിലേക്കു പോകവേ ആണ് തെരുവ് നായ കുറുകെ ചാടിയടും അപകടം സംഭവിച്ചതും. സൈക്കിളിൽ നിന്ന് വീണ മുരളീധരന്‍റെ തലയ്ക്കു മുഖത്തും പരുക്കേറ്റിരുന്നു. പിന്നാലെ മുരളീധരനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിന്നു. ഇവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെയാണ് മുരളീധരൻ മരിച്ചത്. സംസ്കാരം കഴിഞ്ഞു. ഭാര്യ : സുമ , മക്കൾ : ശരത് , ശരണ്യ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe