നാരങ്ങോളിക്കുളം മുസ്ലിം യൂത്ത് ലീഗ് നിശാക്യാമ്പ്‌ സംഘടിപ്പിച്ചു

news image
Nov 25, 2013, 1:39 pm IST payyolionline.in

നന്തിബസാര്‍: ആര്യവംശത്തില്‍പ്പെട്ട ചില സാംസ്‌കാരിക നായകന്‍മാര്‍ മാപ്പിളമാരോട് തൊട്ടുകൂടായ്മ നയം സ്വീകരിച്ചപ്പോള്‍ ഇടപഴകലിലൂടെ ഇടശ്ശേരിയെപ്പോലെയുള്ളവര്‍ തോളില്‍ കൈയ്യിട്ട ചരിത്രം മുസ്ലിംങ്ങളുടെ ദേശക്കൂറിനെ ചോദ്യം ചെയ്യുന്നവര്‍ ഓര്‍ക്കണമെന്ന് എം.സി വടകര പറഞ്ഞു. നാരങ്ങോളി കുളം യൂത്ത് ലീഗ് സംഘടിപ്പിച്ച കേമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ വാഗ്മി നൗഫല്‍ നന്തിയും ചടങ്ങില്‍ പങ്കെടുത്തു. നന്മയാണ് രാഷ്ട്രീയം, സേവനമാണ് ജീവിതം എന്ന പ്രമേയവുമായി എം.ചേക്കൂട്ടിഹാജി പതാക ഉയര്‍ത്തി. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് മെയോണ്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഖലീല്‍ കുനിത്തല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗഫൂര്‍ സ്വാഗതമം ആശംസിച്ചു. പി.പി കരീം, കോയിലോത്ത് അബൂബക്കര്‍ ഹാജി, റെജിനാസ്സ് നിലയെടുത്ത്, സി.ഫൈസ്സല്‍, സി.എ റഹ്മാന്‍, ടി.കെ നാസ്സര്‍, വി.കെ.കെ റിയാസ്സ് ആശംസകള്‍ നേര്‍ന്നു. കെ.പി കരീം ക്യാമ്പ് നിയന്ത്രിച്ചു. സക്കറിയ നാരങ്ങോളി ഉപഹാരം നല്‍കി. അജ്മല്‍ ഡല്‍മന്‍ നന്ദിപറഞ്ഞു. അബ്ദുള്‍ ഹാജി ഖിറാഅത്ത് നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe