നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യു.എ.ഇയിലേക്ക് യാത്രവിലക്ക്

news image
Dec 24, 2021, 5:32 pm IST payyolionline.in

ദുബൈ: നാല് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് കൂടി യു.എ.ഇയിലേക്ക് യാത്രാവിലക്ക് ഏർപെടുത്തി. കെനിയ, ടാൻസാനിയ, ഇത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ യാത്രികർക്കാണ് വിലക്ക്. ഇതോടെ വിലക്കേർപെടുത്തിയ ആഫ്രിക്കൻ രാജ്യങ്ങളുടെ എണ്ണം 11 ആയി. ഡിസംബർ 25ന് രാത്രി 7.30 മുതൽ വിലക്ക് പ്രാബല്യത്തിൽ വരുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഈ രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം വ്യാപകമായ പശ്ചാത്തലത്തിലാണ് തീരുമാനം. നേരത്തെ ദക്ഷിണാഫ്രിക്ക, നമീബിയ,ലെസോതോ, എസ്വാറ്റീനി, സിംബാബ്വെ, ബോറ്റ്സ്വാന, മൊസാംബിക് എന്നിവിടങ്ങളിലെ വിമാനങ്ങളെ യു.എ.ഇ വിലക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe