‘നാളെയാണ്… നാളെയാണ്….., 12 കോടി ആർക്ക്? ഞായറാഴ്ച 2 മണിവരെ കാത്തിരിക്കുന്നത് 54 ലക്ഷം പേർ

news image
Sep 18, 2021, 5:29 pm IST

തിരുവനന്തപുരം:  ‘നാളെയാണ്… നാളെയാണ്…..,’ കേരളം കാത്തിരിക്കുകയാണ് ആ നാളെയ്ക്കായി. തിരുവോണം ബംപർ ഭാ​ഗ്യക്കു‍റിയുടെ ഭാഗ്യശാലിയെ ഞായറാഴ്ച അറിയാം. ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്.

 

12 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കു‍ന്നയാളെ കാത്തിരിക്കുന്നത്. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന‍ത്തുകയാണ് ഓണം ബംപറിനായി 2019 മുതൽ ഒന്നാം സമ്മാനമായി നൽകുന്നത്. 12 കോടി രൂപയിൽ 10% ഏജൻസി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കിഴിച്ച് ഏകദേശം 7.56 കോടി രൂപയാണ് ഒന്നാം സമ്മാനം കിട്ടിയയാളുടെ  കയ്യിൽ ലഭിക്കുക.

 

 

രണ്ടാം സമ്മാനം ആറു പേർക്ക്‌ ഒരു കോടി രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേർക്കും നാലാം സമ്മാനം അഞ്ചു ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയായിരുന്നു ടിക്കറ്റ് വില.

 

അച്ചടിച്ചത് 54 ലക്ഷം, മുഴുവനും വിറ്റു

 

 

TA, TB, TC, TD, TE, TG എന്നീ ആറു സീരിസിലായി 54 ലക്ഷം ടിക്കറ്റാണ് സംസ്ഥാന ലോട്ടറി വകുപ്പ് ഇത്തവണ അച്ചടിച്ചത്. മുഴുവനും വിറ്റു. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഭാഗ്യം പരീക്ഷിക്കുന്നത് കേരളീയർ മുടക്കം വരുത്തിയി‍ല്ലെന്നാണ് ടിക്കറ്റ് വിൽപ്പ‍നയിലൂടെ വ്യക്തമാകുന്നത്. ഒറ്റയ്ക്കും കൂട്ടായും ഭാഗ്യ പരീക്ഷണത്തിനിറങ്ങിയവർ നിരവധി

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe