നാളെ സംസ്ഥാനത്തെ എല്ലാ മദ്യവിൽപനശാലകളും ബാറുകളും അടച്ചിടും

news image
Jun 25, 2022, 7:31 pm IST payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ നാളെ സമ്പൂര്‍ണ ഡ്രേ ഡേ ആയിരിക്കും. ബിവറേജസ് കോര്‍പ്പറേഷൻ്റേയോ കണ്‍സ്യൂമര്‍ ഫെഡിൻ്റേയോ മദ്യവിൽപന ശാലകളും പ്രീമിയം മദ്യവിൽപനശാലകളും നാളെ തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ ബാറുകൾക്കും നാളെ അവധി ബാധകമായിരിക്കും.

ജൂണ്‍ 26-നാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധം ദിനം. ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സര്‍ക്കാര്‍ ഈ ദിവസം മദ്യഷോപ്പുകൾക്ക് അവധി നൽകിയത്. മദ്യഷോപ്പുകൾക്ക് അവധിയായിരിക്കുമെന്ന വാര്‍ത്ത സാമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ സംസ്ഥാനത്തെ മദ്യവിൽപനശാലകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.  1987-ൽ ഐക്യരാഷ്ട്രസഭ മുൻകൈയ്യെടുത്താണ് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണം തുടങ്ങിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe