നാഷണൽ സർവ്വീസ് സ്കീം സംസ്ഥാനതല പുരസ്ക്കാരം കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂൾ ഏറ്റുവാങ്ങി

news image
Feb 25, 2024, 9:01 am GMT+0000 payyolionline.in

തിരുവനന്തപുരം: നാഷണൽ സർവ്വീസ് സ്കീം സന്നദ്ധ രക്തദാന പദ്ധതി ജീവദ്യുതി- പോൾ ബ്ലഡിൻ്റെ സംസ്ഥാനതല പുരസ്കാരം കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് ഏറ്റുവാങ്ങി.
കേരളത്തിൽ ഓരോ വർഷവും ആവശ്യമായി വരുന്ന ഏഴ് ലക്ഷം യൂണിറ്റ് രക്തo സന്നദ്ധരക്തദാനത്തിലൂടെ കണ്ടെത്താനുള്ള ഒരു ബൃഹത് പദ്ധതിയാണ് ജീവദ്യുതി- പോൾ ബ്ലഡ്‌.

തിരുവനന്തപുരം അയ്യൻകാളി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രോഗ്രാം ഓഫീസർ ഡോ.പി.എം സുമേഷിന് അവാർഡ് കൈമാറി. അക്കാദമിക് ജോയിൻ്റ് ഡയരക്ടർ ആർ. സുരേഷ് കുമാർ അധ്യക്ഷനായി.എൻ എസ് എസ് സ്റ്റേറ്റ് കോഡിനേറ്റർ ആർ എൻ അൻസാർ, ഡോ.ശശികുമാർ, ഡോ. രാജേഷ് എൻ, മനോജ് കണിച്ചുകുളങ്ങര, ശ്രീചിത്ത് എസ്, സ്റ്റേറ്റ് കോഡിനേറ്റർ ഡോ.ജേക്കബ് ജോൺ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe