മേപ്പയ്യൂർ: വർദ്ധിപ്പിച്ച കെട്ടിട നികുതിയും, കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടിയുമായി യു.ഡി.എഫ് മുന്നോട്ടു പോകുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ഇ അശോകൻ. സംസ്ഥാന സർക്കാർ കെട്ടിട നികുതിയും കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും വർദ്ധിപ്പിച്ചതിനെതിരെ സംസ്ഥാനത്തുടനീളം ത്രിതല പഞ്ചായയത്തുകൾക്ക് മുൻപിൽ സംഘടിപ്പിക്കുന്ന ധർണ്ണ സമരത്തിന്റെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെയർമാൻ കെ.പി രാമചന്ദ്രൻ അധ്യക്ഷനായി.കൺവീനർ എം.കെ അബ്ദുറഹിമാൻ സ്വാഗതവും,കെ.എം.എ അസീസ് നന്ദിയും പറഞ്ഞു. കെ.പി വേണുഗോപാൽ,എം.എം അഷറഫ്, ശ്രീനിലയം വിജയൻ,സറീന ഒളോറ,ഫൈസൽ ചാവട്ട്,സി.എം ബാബു,ഷർമിന കോമത്ത്, റിൻജുരാജ്, എം.കെ ഫസലുറഹ്മാൻ സംസാരിച്ചു. റാബിയ എടത്തിക്കണ്ടി, കൂനിയത്ത് നാരായണൻകിടാവ്, വി മുജീബ്, പെരുമ്പട്ടാട്ട് അശോകൻ,ഹുസൈൻ കന്മന, പി.കെ രാഘവൻ, ഇല്ലത്ത് അബ്ദുറഹിമാൻ, സഞ്ജയ് കൊഴുക്കല്ലൂർ, മുജീബ് കോമത്ത്, ശ്രേയസ്സ് ബാലകൃഷ്ണൻ, കെ.കെ അബ്ദുൽ ജലീൽ, എ വാസു, കെ ലബീബ് അഷറഫ് ധർണ്ണയ്ക്ക് നേതൃത്വം നൽകി.