മേപ്പയ്യൂർ: കെട്ടിട പെർമിറ്റ്,അപേക്ഷ ഫീസ്,കെട്ടിട നികുതി വർദ്ധനവിനെതിരെ-സംസ്ഥാന സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന കൊള്ളക്കെതിരെ മുസ് ലിം ലീഗ് ചാവട്ട് ശാഖ കമ്മിറ്റി ചാവട്ട് പള്ളിത്താഴ സംഘടിപ്പിച്ച പ്രതിഷേധ സംഗമം മുസ് ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം പ്രവർത്തക സമിതി അംഗം എം.കെ അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ശാഖ പ്രസിഡന്റ് പി അബ്ദുള്ള അധ്യക്ഷനായി.ജനറൽ സെക്രട്ടറി എം.പി ആഷിദ് സ്വാഗതവും,ട്രഷറർ സി.എം അമ്മത് നന്ദിയും പറഞ്ഞു.യു.കെ അബ്ദുള്ള,എം അബ്ദുൽ റസാഖ് മാസ്റ്റർ,എം.കെ ഫസലുറഹ്മാൻ സംസാരിച്ചു.