നികുതി വർദ്ധനവ് പിന്‍വലിക്കുക : ബിൽഡിങ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ പയ്യോളി യൂണിറ്റ്

news image
May 15, 2023, 12:19 pm GMT+0000 payyolionline.in

പയ്യോളി : കേരള ബിൽഡിങ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ പയ്യോളി യൂണിറ്റ് എക്സിക്യൂട്ടീവ് യോഗം പയ്യോളി പെരുമയിൽ ചേർന്നു.   പ്രസിഡണ്ട് കാട്ടിൽ റസാഖ് ഹാജി അധ്യക്ഷം വഹിച്ചു. കെട്ടിടങ്ങളുമായിബന്ധപ്പെട്ട എല്ലാവിധ നികുതി വർദ്ധനവുകളും വർധിപ്പിച്ച പെർമിറ്റ് ഫീസുകളും പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ആണ്   യോഗത്തില്‍ ഉന്നയിച്ചതു

മുനിസിപ്പാലിറ്റിയിൽ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കെട്ടിട ഉടമകൾ അനുഭവിക്കുന്ന പ്രയാസങ്ങൾ മുനിസിപ്പാലിറ്റി അധികൃതരെ കണ്ട് സംസാരിക്കുവാൻ യോഗത്തില്‍  തീരുമാനിച്ചു. സെക്രട്ടറി കളത്തിൽ കാസ്സിം സ്വാഗതവും പി ശ്രീനിവാസൻ നന്ദിയും പറഞ്ഞു. വി.വി. മൊയ്തീൻ പ്രസംഗിച്ചു. 21 അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe