തിരുവനന്തപുരം :നിത്യോപയോഗ വസ്തുക്കൾക്ക് ഏർപ്പെടുത്തിയ 5% ജിഎസ്ടി നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. .എന്നാൽ പ്രഖ്യാപനത്തിന്റെ പ്രായോഗികതയിൽ സംശയമുയരുകയാണ്. ജിഎസ്ടി കൗൺസിൽ നിർദേശങ്ങൾ നടപ്പാക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും ബാധ്യസ്ഥരല്ലെന്ന സുപ്രീംകോടതി വിധിയാണ് കേരളത്തിന്റെ പ്രഖ്യാപനത്തിന് ആധാരം എന്നാൽ 5% ജിഎസ്ടിയിലെ സംസ്ഥാന വിഹിതമായ2.5% ശതമാനം വേണ്ടെന്ന് വയ്ക്കാനേ കേരളത്തിനാകൂഎന്നാണ് ജിഎസ്ടി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
കേന്ദ്രത്തന്റെ വിഹിതം കേരളത്തിന് തടുക്കാനാവില്ല. ഇതോടെ കേരളത്തിന്റെ ജിഎസ്ടി വിഹിതം ഇനിയും കുറയും.അന്തർ സംസ്ഥാന വ്യാപാരങ്ങളെ അടക്കം ഇത് ബാധിക്കുമെന്നുംവിഗ്ധർ പറയുന്നു. ജിഎസ്ടി ചുമത്തി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന വസ്തുക്കൾക്ക് കേരളത്തിൽ എങ്ങനെ നികുതി ഒഴിവാക്കാനാകും എന്നാണ് ചോദ്യം. 5% ശതമാനം ജിഎസ്ടി നടപ്പാക്കില്ലെന്നാണ് പ്രഖ്യാപനമെങ്കിലും പാലുത്പന്നങങൾക്ക് ചുമത്തിയ ജിഎസ്ടിയിൽ മാറ്റമുണ്ടായേക്കില്ല.