നിധി തേടിയെത്തി, ബലി നൽകാൻ യുവതി വന്നില്ല; കർഷകനെ മന്ത്രവാദി തലയ്ക്കടിച്ചു കൊന്നു

news image
Oct 4, 2022, 6:38 am GMT+0000 payyolionline.in

ചെന്നൈ:  തമിഴ്നാടിനെ ഞെട്ടിച്ച് നരബലി. കൃഷ്ണഗിരി ജില്ലയിലെ തേങ്കനിക്കോട്ടാണ് കർഷകനെ മന്ത്രവാദി തലയ്ക്കടിച്ചു കൊന്ന് പൂജ നടത്തിയത്. നിധി തട്ടിയെടുക്കാനായിരുന്നു കൊലപാതകം. തേങ്കനിക്കാട്ട് കൊളമംഗലത്തിനടുത്ത് കർഷകനായ ലക്ഷ്മണനെയാണ് ബുധനാഴ്ച സ്വന്തം കൃഷിയിടത്തിൽ തലതകർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. മന്ത്രവാദം നടന്നതിന്റെ സൂചനയായി നാരങ്ങ, സിന്ദൂരം, കർപ്പൂരം തുടങ്ങിയവ മൃതദേഹത്തിന് സമീപമുണ്ടായിരുന്നു.നരബലി നടന്നെന്ന സംശയത്തെ തുടർന്ന് ലക്ഷ്മണനുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് കേളമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിൽ ധർമപുരി സ്വദേശിയായ മണി എന്നയാളെ കസ്റ്റഡിയിലെടുത്തു. ലക്ഷ്മണനുമായി അവസാനം ഫോണിൽ സംസാരിച്ചത് മണിയാണ്. മന്ത്രവാദിയായ ഇയാൾ, ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe