കൊയിലാണ്ടി: ജില്ലയിൽ നിപ്പ സംശയം ഉള്ള രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രത്യേക യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി. വേണ്ട മുന്നൊരുക്കങ്ങൾ ചെയ്യാനും, രോഗികളും സന്ദർശകരും നിർബന്ധമായും മാസ്ക് ധരിക്കണം, സന്ദർശകർക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയും ആവശ്യമെങ്കിൽ സമ്പർക്ക സാധ്യതയുള്ള രോഗികൾ വരികയാണെങ്കിൽ പ്രത്യേക കൗണ്ടർ പോലുള്ള കാര്യങ്ങൾ ഏർപ്പാട് ചെയ്യാനും നിർദ്ദേശം നൽകി. ഏത് അടിയന്തിര സാഹചര്യവും കൈകാര്യം ചെയ്യാനുള്ള മുൻകരുതലുകൾ എടുക്കാനും ജാഗ്രത കാണിക്കാനും നിർദ്ദേശം നൽകി.
നിപ്പ: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രത്യേക യോഗം ചേർന്നു; ജാഗ്രത നിർദ്ദേശം

Sep 12, 2023, 1:42 pm GMT+0000
payyolionline.in
കേരളത്തിന്റെ ട്രാക്കിലേക്ക് രണ്ടാം വന്ദേഭാരത്; റൂട്ടടക്കം വിവരിച്ച് എം കെ രാ ..
കൊയിലാണ്ടിയിൽ ദരിദ്രകുടുംബങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു