നിപ: മാവൂർ പ്രദേശത്തുനിന്ന് ശേഖരിച്ച സാംപിളുകളെല്ലാം നെഗറ്റീവ്

news image
Sep 18, 2021, 10:58 am IST

കോഴിക്കോട് : നിപ സ്ഥിരീകരിച്ച മാവൂർ പ്രദേശത്തുനിന്ന് ബുധനാഴ്ച മൃഗസംരക്ഷണ വകുപ്പ് അധികൃതർ ശേഖരിച്ച സാംപിളുകളുടെ ഫലം നെഗറ്റീവ്. വൈറസിന്റെ ഉറവിടം കണ്ടെത്താൻ ശേഖരിച്ച കാട്ടുപന്നിയുടെ ആന്തരികാവയവങ്ങളുടെയും വവ്വാലിന്റെയും പരിശോധനാഫലമാണ് വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ ലഭിച്ചതെന്ന് മൃഗസംരക്ഷണവകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.കെ. ബേബി അറിയിച്ചു.

 

ഭോപ്പാൽ ലാബിൽനിന്നുള്ള പരിശോധനാ ഫലമാണ് വന്നത്. ജീവനോടെ പിടികൂടിയ വവ്വാലിന്റെ പരിശോധനാഫലം പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് വരുമെന്ന് അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe