തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ തൊഴിൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെതിരെ വെളിപ്പെടുത്തലുമായി എറണാകുളം സ്വദേശിയായ യുവാവ്. ബിസിനസ് ആവശ്യത്തിനെന്ന പേരിൽ അഖിൽ സജീവ് തന്റെ അക്കൗണ്ടിലൂടെ അഞ്ച് ലക്ഷത്തിലധികം രൂപയുടെ ഇടപാട് നടത്തിയെന്നാണ് തൃപ്പൂണിത്തുറ സ്വദേശിയായ ഷിനോയി പറയുന്നത്. പലപ്പോഴായി പല അക്കൗണ്ടുകളിൽ നിന്ന് തന്റെ അക്കൗണ്ടിലേക്കെത്തിയ പണം അഖിൽ സജീവിന് കൈമാറുകയായിരുന്നു. പിന്നീടാണ് ഏതോ തൊഴിൽ തട്ടിപ്പിലെ പണമാണെന്ന് അറിഞ്ഞതെന്നും യുവാവ് പറഞ്ഞു.
നിയമന കോഴക്കേസ്: അക്കൗണ്ടിലൂടെ എത്തിയ 5 ലക്ഷം രൂപ അഖിൽ സജീവിന് കൈമാറിയെന്ന് തൃപ്പൂണിത്തുറ സ്വദേശി
Oct 3, 2023, 2:37 am GMT+0000
payyolionline.in
നാല് ജില്ലകളുടെ അവലോകന യോഗം ഇന്ന് എറണാകുളത്ത്; മുഖ്യമന്ത്രിയും മന്ത്രിമാരും പ ..
പയ്യോളിയില്‍ ജനത പ്രവാസി സെന്റർ മലബാർ മേഖല ചെസ്സ് മത്സരം നടത്തി