കൊയിലാണ്ടിയിൽ നിരവധി കടകളിൽ മോഷണം: നൈറ്റ് പട്രോൾ ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

news image
Nov 27, 2021, 3:37 pm IST payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടിയിൽ  നിരവധി കടകളിൽ മോഷണം. പുതിയ ബസ് സ്റ്റാൻ്റ് ലിങ്ക് റോഡിലെ ബി.എസ്.എം.കോംപ്ലക്സിലെ കോസ്മി ബ്യൂട്ടി സ്റ്റോർ, സൗപർണ്ണിക ഫൈനാൻസ്, ഡ്രീം ട്രാവൽസ്, ഷൈന്‍സ് സ്റ്റുഡിയോ തുടങ്ങിയ  കടകളിലും സമീപത്തെ  വ്യാപാര സ്ഥാപനങ്ങളിലുമാണ്  മോഷണം നടന്നത്.  പോലീസിൽ പരാതി നൽകി.

 

 

 

 

നഗരത്തിൽ നൈറ്റ് പട്രോൾ ശക്തമാക്കണമെന്ന്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ്. കെ. പി. ശ്രീധരൻ അധ്യക്ഷം വഹിച്ചു.  കെ. എം. രാജീവൻ, ടി. പി. ഇസ്മായിൽ, ശറഫുദ്ധീൻ, എം ശശീന്ദ്രൻ, ജെലീൽ മൂസ്സ, പി. ചന്ദ്രൻ, റിയാസ് അബൂബക്കർ, ഗിരീഷ് കുമാർ, സജേഷ്,  റോസ്  ബെന്നറ്റ്എന്നിവർ സംസാരിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe