നിരവധി തട്ടിപ്പുകേസുകളിൽ പ്രതി , പയ്യോളി പോലീസിന്റെ പിടിയിലായ കോട്ടയം സ്വദേശി റിമാന്‍ഡില്‍

news image
Jun 24, 2022, 6:49 pm IST payyolionline.in

പയ്യോളി:   ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതടക്കം സംസ്ഥാനത്തെ നിരവധി തട്ടിപ്പ് കേസുകളിലെ പ്രതി റിമാന്‍ഡില്‍. കോട്ടയം ഏറ്റുമാനൂര്‍ വല്ലയില്‍ ചാലില്‍ വീട്ടില്‍ ശരത് മോഹന്‍ (39) ആണ് ഇന്ന് രാവിലെ  പയ്യോളി പോലീസിന്റെ പിടിയിലായത്.

ശരത് മോഹന്‍

കുറുവിലങ്ങാട്, ഏറ്റുമാനൂര്‍, ഗാന്ധി നഗര്‍, മയ്യില്‍  തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുള്ളതായി പോലീസ് അറിയിച്ചു. ഹൈക്കോടതി അസിസ്റ്റന്‍റ് തസ്തികയില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചെന്ന പരാതിയില്‍ ഹൈക്കോടതിയെ വിജിലന്‍സ് ഇയാള്‍ക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. 2013ൽ മാഹി മദ്യം കൈവശം വെച്ച കേസില്‍ ജാമ്യം ലഭിച്ച ശേഷം ഹാജരാകാതിരുന്ന പ്രതിയെ ഇപ്പോൾ വാറണ്ട് പുറപ്പെടുവിച്ചതോടെയാണ് പയ്യോളി പൊലീസ് എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe