പയ്യോളി: നിര്‍മ്മാണ മേഖലയാകെ സ്തംഭിപ്പിക്കുന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ നാടാകെ പ്രതിഷേധം. മണല്‍, കരിങ്കല്‍, ചെങ്കല്‍ ഖനന നിരോധനത്തിനെതിരെ മൂരാട് ഓയില്‍ മില്ലിന് സമീപം നിര്മ്മാണതൊഴിലാളികള് സായാഹ്ന ധര്‍ണ നടത്തി. നിര്‍മ്മാണ തൊഴിലാളി യൂണിയന് (സി.ഐ.ടി. യു ) പയ്യോളി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ സി.പി.ഐ.എം ഇരിങ്ങല്‍ ലോക്കല്‍ സെക്രട്ടറി പി.എം വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ടി.ബാലന് അധ്യക്ഷനായി. കെ.കെ ഗണേശന്, കെ.കെ രമേശന്, കെ.കെ ബേബി, കെ.ഉഷ, പി.കെ ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. എം.ടി ഗോപാലന് സ്വാഗതവും പി.ടി രഘു നന്ദിയും പറഞ്ഞു.
നിര്‍മ്മാണ തൊഴിലാളി യൂണിയന് (സി.ഐ.ട്ടി യു )മൂരാട് ഓയില്‍ മില്ലില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ പി.എം വേണുഗോപാലന്‍ ഉദ്ഘടാനം ചെയ്യുന്നു