നി​ല​മ്പൂരില്‍ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന് 10 വ​ർ​ഷം ശി​ക്ഷി​ച്ച പ്ര​തി​ക്ക് പൊലീസിനെ ആക്രമിച്ചതിന് വീ​ണ്ടും ജ​യി​ൽ ശിക്ഷ

news image
May 2, 2024, 5:48 am GMT+0000 payyolionline.in

നി​ല​മ്പൂ​ർ: മലപ്പുറം ജില്ലയിൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന് കോ​ട​തി പ​ത്ത് വ​ർ​ഷം ശി​ക്ഷി​ച്ച പ്ര​തി​ക്ക് മ​റ്റൊ​രു കേ​സി​ൽ വീ​ണ്ടും ജ​യി​ൽ ശി​ക്ഷ. പൂ​ക്കോ​ട്ടും​പാ​ടം വ​ല​മ്പു​റം സ്വ​ദേ​ശി കോ​ലോ​ത്തും​തൊ​ടി​ക അ​ഹ​മ്മ​ദ് ആ​ഷി​ഖി​നെ​യാ​ണ് (26) നി​ല​മ്പൂ​ർ കോ​ട​തി ശി​ക്ഷി​ച്ച​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​തി​ന് 2021 മാ​ർ​ച്ചി​ൽ ഇ​യാ​ൾ വ​ഴി​ക്ക​ട​വ് ആ​ന​മ​റി ചെ​ക്ക്പോ​സ്റ്റി​ൽ വ​ഴി​ക്ക​ട​വ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു.

അ​ഹ​മ്മ​ദ് ആ​ഷിഖ് പി​ടി​യി​ലാ​യ സ​മ​യം പൊ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​ക്ക് പോ​സ്റ്റി​ന് അ​ടു​ത്തു​ള്ള ജി.​എ​സ്.​ടി വ​കു​പ്പി​ന്‍റെ കെ​ട്ടി​ട​ത്തി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ക്കു​ക​യും ചെ​യ്തിരുന്നു. മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​തി​ന് പു​റ​മെ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നും മ​റ്റൊ​രു കേ​സ് കൂ​ടി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തിരുന്നു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കേ​സി​ന് മ​ഞ്ചേ​രി കോ​ട​തി പ്ര​തി​ക്ക് പ​ത്ത് വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു.

ഇ​തി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച് വ​രു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നും ഇ​പ്പോ​ൾ നി​ല​മ്പൂ​ർ കോട​തി​യു​ടെ വി​ധി ഉ​ണ്ടാ​യ​ത്. അ​ഞ്ച് മാ​സ​ത്തെ ത​ട​വും ആ​യി​രം രൂ​പ പി​ഴ​യു​മാ​ണ് വി​ധി​ച്ച​ത്. ശി​ക്ഷ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe