തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥരുടെ മാസപ്പടി ശരിവച്ച് അന്വേഷണ റിപ്പോർട്ട്. സമയപരിധി ലംഘിച്ച് ബാറുകള്‍ പ്രവർത്തിക്കാനും, ലൈസൻസ് നിയമലംഘനങ്ങള്‍ക്ക് കണ്ണടക്കാനും, പണവും പാരിതോഷികവും ചില ഉദ്യോഗസ്ഥർ വാങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇനി പരാതിയുണ്ടായാൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഉള്‍പ്പെടെ നടപടിയുണ്ടാകുമെന്ന് എക്സൈസ് കമ്മീഷണർ സർക്കുലര്‍ ഇറക്കി. ഇരിങ്ങാലക്കുടയിലെ ബാറുകളിൽ നിന്നും ഉദ്യോഗസ്ഥര്‍ മാസപ്പടി കൈപ്പറ്റിയെന്നായിരുന്നു ബാറുടമകളുടെ പരാതി. ഇതിന് പിന്നാലെയാണ് എക്സൈസ് കമ്മീഷണര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. തുടര്‍ന്നാണ് ആരോപണം ശരിവെക്കുന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം കൈമാറിയത്.
നിശാപാർട്ടി മുതൽ സെക്കറ്റ്സ് മദ്യവിൽപ്പന വരെ, മാസപ്പടിക്കുള്ള എട്ട് കാര്യങ്ങൾ, ആരോപണം ശരിവെച്ച് റിപ്പോർട്ട്
Mar 25, 2024, 5:41 am GMT+0000
payyolionline.in
മത്സരചിത്രം പൂര്‍ണം; ആറിടങ്ങളില്‍ ത്രികോണപ്പോര്, സംസ്ഥാനത്ത് പ്രചാരണ ചൂടേറി
‘സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് പ്രതിഷേധം ഒഴിവാക്കാൻ’; നീതി കിട്ടു ..