പയ്യോളി: രോഗിയായ നിർധന യുവതിയുടെ ചികിൽസക്കുവേണ്ടി ദുബൈ പയ്യോളി മുനിസിപ്പൽ കെ.എം.സി.സമാഹരിച്ച 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ദുബൈ കമ്മിറ്റി സീനിയർ വൈസ് പ്രസിഡണ്ട് പട്ടായി മൊയ്തീനിൽനിന്ന് പയ്യോളി നഗരസഭ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എ.വി.സകരിയ്യ ഏറ്റുവാങ്ങി.

നിർധനയായ രോഗിക്ക് വേണ്ടി ദുബൈ കെ.എം.സി.സി. പയ്യോളി മുനിസിപ്പൽ കമ്മിറ്റി സമാഹരിച്ച തുക പട്ടായി മൊയ്തീൻ എ.വി.സകരിയക്ക് കൈമാറുന്നു.
നഗരസഭ മുസ്ലിം പ്രസിഡണ്ട് സി.പി.സദഖത്തുളള അധ്യക്ഷനായി.നിയോജക മണ്ഡലം ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ, പട്ടായി മൊയ്തീൻ,എ.പി.റസാഖ്,വി.കെ അബ്ദുറഹിമാൻ. എ.സി.അസീസ് ഹാജി, പി.വി.അഹമ്മദ്,നിസാർ പയലൻ,എം.സി.റസാഖ്,മിശ്രി കുഞ്ഞമ്മദ്,കാട്ടിൽ മൊയ്തീൻ,എ.സി.സുനൈദ് പ്രസംഗിച്ചു.പി.എം.റിയാസ് സ്വാഗതവും മടിയാരി മൂസ മാസ്റ്റർ നന്ദിയും പറഞ്ഞു.