പയ്യോളി : നിര്‍മ്മാണത്തൊഴിലാളി ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യുക, പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്കുക, ക്ഷേമനിധി പെന്‍ഷന്‍ മാസം തോറും നല്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നിർമ്മാണത്തൊഴിലാളി യൂണിയൻ സി ഐ ടി യുവിന്റെ നേതൃത്വത്തിൽ പയ്യോളി സബ് ട്രഷറി ഓഫിസ് മാർച്ച് നടത്തി. സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി പി പി ബാലകൃഷ്ണൻ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ കെ ഗണേശൻ സ്വാഗതം പറഞ്ഞു.ഏരിയ പ്രസിഡണ്ട് എം പി ഷിബു അധ്യക്ഷനായി. കെ കെ പ്രേമൻ, പി എം വേണുഗോപാലൻ, എം ടി ഗോപാലൻ എന്നിവർ സംസാരിച്ചു.