കൊച്ചി: ആലുവ മാർക്കറ്റിൽ മിഠായി വിതരണം ചെയ്ത് ചുമട്ടുതൊഴിലാളി താജുദ്ദീൻ. ആലുവയിൽ അഞ്ചുവയസ്സുകാരി അതിക്രൂരമായ കൊല ചെയ്യപ്പെട്ട സംഭവത്തിലെ പ്രധാന സാക്ഷിയാണ് താജുദ്ദീൻ. വധശിക്ഷയിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു വിധി പുറത്തു വരുന്നതിന് മുമ്പുളള താജുദ്ദീന്റെ പ്രതികരണം. ‘ഞങ്ങൾ നാട്ടുകാർ ആഗ്രഹിച്ചത് പോലെ തന്നെ പ്രതിക്ക് വധശിക്ഷ കിട്ടി. വളരെ സന്തോഷമുണ്ട്. കേരള പൊലീസിനോടാണ് നന്ദി പറയാനുള്ളത്. 100 ദിവസം കൊണ്ട് അവൻ കുറ്റവാളിയാണെന്ന് തെളിയിച്ചു. അവന് ശിക്ഷ വാങ്ങിക്കൊടുത്തു. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മാത്രമല്ല, എല്ലാവര്ക്കും ഇത് പാഠമായിരിക്കണം.’ താജുദ്ദീന്റെ വാക്കുകളിങ്ങനെ.
‘നീതി കിട്ടി: ഞങ്ങളെല്ലാം ആഗ്രഹിച്ചത് പോലെ അവന് വധശിക്ഷ കിട്ടി’ മാർക്കറ്റിൽ മിഠായി വിതരണം ചെയ്ത് സംഭവത്തിലെ പ്രധാന സാക്ഷി താജുദ്ദീൻ

Nov 14, 2023, 6:54 am GMT+0000
payyolionline.in
മാവേലിക്കരയില്‍ അമിത വേഗതയിലെത്തിയ ജീപ്പ് സ്കൂട്ടറിലിടിച്ചു; 73 വയസ്സുകാരന് ദ ..
‘നഷ്ടത്തിന് പകരമല്ല,നീതി ഉറപ്പാക്കാനായി,കുഞ്ഞുങ്ങളെ അതിക്രമങ്ങള്‍ക്ക് ഇ ..