നീതി പുലരുമോ? ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ, വിധി ഉടൻ, കനത്ത സുരക്ഷ

news image
Jan 14, 2022, 10:46 am IST payyolionline.in

കോട്ടയം :  ഫ്രാങ്കോ മുളയ്‌ക്കൽ  കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസിൽ വെള്ളിയാഴ്‌ച വിധി. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി ജി ഗോപകുമാർ ആണ് വിധിപറയുന്നത്‌. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്‌ത്രീ‌യെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നാണ്‌ കേസ്.

ആറ്‌ വകുപ്പുകളാണ് കേസില്‍ ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ ചുമത്തിയിട്ടുള്ളത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്‌ത്രീ‌കളും ഉള്‍പ്പടെ 84 സാക്ഷികളാണുള്ളത്. ഇതില്‍ 33 പേരെയാണ് വിസ്‌തരിച്ചത്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe