നെതർലന്‍ഡ്‌സിന്റെ പാഠങ്ങള്‍ കേരളത്തിന് ഗുണകരം: മുഖ്യമന്ത്രി

news image
Jan 13, 2021, 9:24 am IST

 

തിരുവനന്തപുരം: വലിയ പ്രളയങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന നെതർലൻഡ്‌സിന്റെ മാതൃക കേരളത്തിന് ഗുണകരമായി പ്രയോജനപ്പെടുത്താനാകുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നെതർലൻഡ്‌സ് മുൻ അംബാസഡർ വേണുരാജാമണിയും രാകേഷ് എൻ എമ്മും ചേർന്ന് രചിച്ച  പ്രളയം: പ്രതിരോധം പുനനിർമാണം, പഠിക്കാം ഡച്ച് പാഠങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

നെതർലൻഡ്‌സിന് സമാനമായ ഭൂപ്രകൃതിയുള്ള കുട്ടനാടിന്റെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ നെതർലൻഡ്സ്‌ അനുഭവം സഹായകരമാണ്. നെതർലൻഡ്‌സിൽ ഒരു പദ്ധതി  തീരുമാനിച്ചാൽ അടുത്ത നിമിഷം അവർ നിർമാണം ആരംഭിക്കും. എന്നാൽ, നമ്മുടെ സംവിധാനത്തിന്റെ പോരായ്മകൾകൊണ്ട് കാലതാമസം ഉണ്ടാകാറുണ്ട്. വയനാട്ടിൽ സെന്റർ ഓഫ് എക്‌സലൻസ് ആരംഭിച്ചതടക്കം കൃഷിയിലും നാം നെതർലൻഡ്‌സ് സഹായം സ്വീകരിച്ചിട്ടുണ്ട്.

ഡാം മാനേജ്‌മെന്റിൽ സ്വീകരിക്കേണ്ട സമീപനം വേണ്ടതുപോലെ സ്വീകരിക്കാത്തതിനാലാണ് 2018ൽ പ്രളയം ഉണ്ടായതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ടെന്ന് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.    നെതർലൻഡ്‌സിന്റെ പ്രളയ പ്രതിരോധത്തിലുള്ള പരിചയവും അവരുടെ പുതിയ പരീക്ഷണങ്ങളും കേരളത്തിലെ ജനതകൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചിന്തയാണ് രചനയുടെ പ്രചോദനമെന്ന് പുസ്തകം പരിചയപ്പെടുത്തി വേണുരാജാമണി പറഞ്ഞു.

എം വി ശ്രേയാംസ് കുമാർ എംപി,  ഉമ്മൻചാണ്ടി,  ഉണ്ണി ബാലകൃഷ്ണൻ, ബി രമേഷ്‌കുമാർ എന്നിവരും സംസാരിച്ചു.  വിനോദ് ജോണാണ് പരിഭാഷ നിർവഹിച്ചത്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില 360 രൂപ

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe